CHANGARAMKULAM
മാസ്ക് നിർമാണത്തിലൂടെ ഏറെ കാലത്തെ സ്വപ്നമായ സൈക്കിൾ സ്വന്തമാക്കി ചിയാനൂർ സ്വദേശിയായ വിദ്യാർത്ഥി
ചങ്ങരംകുളം: കോവിഡ് കാലത്തെ മാസ്ക് നിർമാണത്തിലൂടെ വിദ്യാർഥി തന്റെ ഏറെ കാലത്തെ സ്വപ്നമായ സൈക്കിൾ സ്വന്തമാക്കി. ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനൂർ സ്വദേശിയായ നിഹാൽ അഹമ്മദാണ് തുണി മാസ്ക് തയ്ച്ചുവിറ്റ് കിട്ടിയ പണം സ്വരൂപിച്ചു സ്വന്തമായി സൈക്കിൾ വാങ്ങിയത്. കോവിഡിന്റെ തുടക്കത്തിൽ തൊഴിൽ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ ടൈലറായ നിഹാലിന്റെ പിതാവ് വീട്ടിലിരുന്നു മാസ്ക് തയ്ച്ചു വിറ്റിരുന്നു.
ഇത് കണ്ടുപഠിച്ചാണ് സ്വന്തമായി തുണി മുറിച്ചു മാസ്ക് തയ്ക്കാൻ തുടങ്ങിയത്. നിഹാലിന്റെ മാസ്കുകൾ കൊള്ളാമെന്നു കണ്ടപ്പോൾ അവന്റെ പിതാവ് നിഹാലിനുവേണ്ടി ഒരു തയ്യൽ മിഷീൻ ഒ രുക്കി കൊടുക്കുകയായിരുന്നു. ചിയാനൂർ വെളുതേടത്ത് പറമ്പിൽ അബ്ദുൽഖാദർ ഷമീറ ദാമ്പതി കളുടെ മകനായ നിഹാൽ പെരുമുക്ക് ബി.ടി.എം യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.