THRISSUR

മാളയിൽ ആന ഇടഞ്ഞു യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു

തൃശ്ശൂർ: മാള അന്നമനടയിൽ ഇടഞ്ഞ ആന യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു. അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടയായിരുന്നു സംഭവം

മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ 26 വയസ്സുള്ള വിവേക് നാണ് പരിക്കേറ്റത്. രാവിലെ ഒൻപത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം . അക്കിക്കാവ് കാർത്തികേയൻ എന്ന ആന വിവേകിനെ തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. പരിക്കേറ്റ വിവേകിനെ ഉടൻതന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button