മാലിന്യ ശേഖരണത്തിൽ സ്മാർട്ട് ആകാൻ ആലങ്കോട് പഞ്ചായത്ത്
ചങ്ങരംകുളം: മൊബൈൽ ആപ്പ് ഉപയോഗിച്ചിട്ടുള്ള ശബ്ദം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് പ്രവർത്തനങ്ങൾക്ക് ആലങ്കോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളും 800 ഓളം വാണിജ്യ സ്ഥാപനങ്ങളിലും മിത്രം ആപ്പിന്റെ ക്യു ആർ കോഡുകൾ ഇതിനോടകം പതിപ്പിച്ചിട്ടുണ്ട്. ഹരിത കർമ്മ സേനയുടെ അജൈവമാലിന്യ ശേഖരണവും യൂസർ ഫീ അടക്കലും ഇനി ഹരിതമിത്രം ആപ്പ് വഴിയായിരിക്കും.ഹരിത കേരളം മിഷന് വേണ്ടി കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വെയറാണ് ഹരിതമിത്രം- പാട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിർമാർജന പ്രവർത്തനങ്ങളും പദ്ധതികളും മോണിറ്റർ ചെയ്യുന്നതിനാണ് ഹരിതമിത്രം ആപ്പ്.ആലങ്കോട് ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ സേവനങ്ങൾക്കും ഹരിത കർമ്മ സേന യൂസർ ഫീ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.തച്ചുപറമ്പ് വാർഡ് നാലിൽ അൽമദീന സ്റ്റോറിൽവെച്ച് പദ്ധതിക്ക് തുടക്കമായി. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹീർ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, ഹരിത മിത്രം ആപ്പ് കോഡിനേറ്റർ ജിഷ്ണു, IRTC കോഡിനേറ്റർ അഷീജ, പഞ്ചായത്ത് മെമ്പർ മൈമൂന ഫാറൂഖ്, വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.