മാലിന്യ മുക്തം നവകേരളം – തദ്ദേശ സ്വയംഭരണ സ്ഥാപനതല ക്ലീനിക്ക് സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2023/07/download-1-7.jpg)
![](https://edappalnews.com/wp-content/uploads/2023/07/5d2080df-9350-434b-bc02-448c6ca1b4ea-1-1024x1024.jpg)
കപ്പൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ആദ്യ ഘട്ടം പൂർത്തീകരിച്ചു രണ്ടും മൂന്നും ഘട്ടങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നിലവിലെ വിടവും, പോരായ്മളും നികത്തുന്നതിന് പ്രൊജക്റ്റ് ക്ലീനിക്ക് സംഘടിപ്പിച്ചു.
കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലീനിക്ക് RP മാരായ അഞ്ജൂബാല, വി മുസ്തഫ തുടങ്ങിയവർ വിശധീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി രവീന്ദ്രൻ, മെമ്പർ മാരായ കെ ടി അബ്ദുള്ള കുട്ടി , ജയലക്ഷമി രാധിക, ലീന ഗിരീഷ്, മുംതാസ്, Rgsa ശ്രീലത. കുടുബശ്രീ ചെയർ പേഴ്സൺ സൂജാത മനോഹരൻ, ഓവർസിയർ രേഖ, എച്ച് ഐ ബിനീഷ്, ഹരിത കർമ്മസേന അംഗങ്ങൾ, കുടുബശ്രീ MEC മാർ, വ്യാപാരി ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രീത നന്ദി പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)