Local newsTHRITHALA
തൃത്താലയിൽ മയക്കുമരുന്ന് വേട്ട ; തലക്കശ്ശേരി കൂടല്ലൂർ സ്വദേശികൾ പിടിയിൽ
തൃത്താല മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നിയോജക ലഹരി ഉൽപ്പന്നങ്ങളായ കഞ്ചാവും മെത്തഫെറ്റമിനും മായി രണ്ടുപേർ പിടിയിൽ. പട്ടിത്തറ തലശ്ശേരി സ്വദേശി വിഷ്ണു (19), ആനക്കര കൂടല്ലൂർ സ്വദേശി മണികണ്ഠൻ (22) എന്നിവരാണ് എക്സൈസ് സംഘം നിരോധിത ലഹരി ഉൽപ്പന്നം കയ്യിൽ സൂക്ഷിച്ചതിന് ശനിയാഴ്ച രാത്രിയോടെ പിടികൂടിയത്. തൃത്താല അറേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വച്ച് നടന്ന പരിശോധനയിലാണ് യമഹ ആർ 15 സ്കൂട്ടറിൽ നിന്ന് മെത്തഫെറ്റമിൻ വിഷ്ണുവിന്റെ കൈയിൽ നിന്നും പിടികൂടിയത്. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവ് ബസ്റ്റോപ്പിന് മുൻവശം 10 ഗ്രാം ഉണക്കക്കഞ്ചാവുമായി മണികണ്ഠനെ (22) തൃത്താല എക്സൈസ് സംഘം പിടികൂടുകയായിരുന്നു.