KERALA
മാലിന്യ കേന്ദ്രത്തില്‍ മാലിന്യത്തിനൊപ്പം രണ്ട് കാലുകള്‍, വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി


തിരുവനന്തപുരം കോർപ്പറേഷന്‍റെ മുട്ടത്തറയിലുള്ള മാലിന്യ സംസ്കരണ പ്ലാന്‍റിൽ മനുഷ്യ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന ഓടക്ക് സമീപം രണ്ട് കാലുകളാണ് ഇന്ന് കിട്ടിയത്. ഇത് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ശേഷം ഉപേക്ഷിച്ച കാലുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.













