പൊന്നാനി : മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കിവിടുക തുടങ്ങിയവ അറിയിക്കാൻ ഇനി ഒറ്റ വാട്‌സാപ്പ് നമ്പർ. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്‌സാപ്പ് സംവിധാനം ഒരുക്കിയത്.
9446700800 എന്ന വാട്‌സാപ്പ് നമ്പറിലാണ് മലിനീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ പൊതുജനങ്ങൾ അറിയിക്കേണ്ടത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.
തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വമിഷനാണ് പദ്ധതി ആവിഷ്‌കരിച്ചത്. മാലിന്യവുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രത്യേകം വാട്‌സാപ്പ് നമ്പറുകളാണ് നിലവിലുണ്ടായിരുന്നത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും നമ്പറുകൾ മനസ്സിലാക്കി പരാതികൾ അറിയിക്കുകയെന്നത് അസൗകര്യമായതിനാലാണ് സംസ്ഥാനവ്യാപകമായി ഒറ്റ വാട്‌സാപ്പ് നമ്പർ ലഭ്യമാക്കിയത്. ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുകയും അതിൽനിന്നു ലഭിക്കുന്ന പരാതികൾ തദ്ദേശ സ്ഥാപനങ്ങളുടെ വാട്‌സാപ്പ് നമ്പറിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്യും.
സംസ്ഥാനത്ത് എവിടെനിന്നും വാട്‌സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനത്തിന് തുടർനടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയത്.
നിർദിഷ്ട വാട്‌സാപ്പ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ, ഒപ്പം ഫോട്ടോകളും ലൊക്കേഷൻ വിശദാംശങ്ങളും സഹിതം പരാതി അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കു ലഭ്യമാകും.
25 ശതമാനം പാരിതോഷികം
മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവുസഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിൻമേൽ ഈടാക്കിയ പിഴയുടെ 25 ശതമാനം തുക പാരിതോഷികം നൽകും. പരമാവധി 2500 രൂപയാണു ലഭിക്കുക.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…