Local newsPONNANI

മാലിന്യമുക്ത പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും

എടപ്പാൾ: മാലിന്യ മുക്ത കേരളം ക്യാമ്പയിന്റെഭാഗമായി പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കേണ്ട കർമ്മപദ്ധതികളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ പി നന്ദകുമാർ എം എൽ എയുടെ അധ്യക്ഷതയിൽ പൊന്നാനി നഗരസഭകൗൺസിൽ ഹാളിൽ വെച്ച്അവലോകന യോഗം ചേർന്നു.
2025 ഓടെ “നവകേരളം വൃത്തിയുള്ള കേരളം , വലിച്ചെറിയൽ മുക്ത കേരളം” എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അടിയന്തിരം , ഹ്രസ്വകാലം , ദീർഘകാലം എന്ന ക്രമത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് സമയ ബന്ധിതമായി നടപ്പിലാക്കും മുഴുവൻ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെ കർമ്മ സമിതികൾ രൂപീകരിച്ച് മാലിന്യമുക്ത
പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും .

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കാനും മെയ് 15 നുള്ളിൽ
തോടുകൾ , പൊതുവഴികൾ , ഡ്രൈനേജുകൾ എന്നിവ മാലിന്യമുക്തമാക്കാനും ധാരണയായി . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,വാർഡ്‌ തല വികസന സമിതികൾ,റസിഡന്റ് അസോസിയേഷനുകൾ , ക്ലബുകൾ, സർക്കാരിന്റെ വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ.ഇ. സിന്ധു , ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ് കെവി. ഷെഹീർ , നന്നംമുക്ക്
പഞ്ചായത്ത് പ്രസിഡന്റ് മിസ്റിയ സൈഫുദ്ധീൻ, പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ബിനീഷ മുസ്തഫ ,വെളിയംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്ഷംസു കല്ലാട്ടേൽ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ പ്രീതി , ശുചിത്വ മിഷൻ
ജില്ലാ കോർഡിനേറ്റർ ഹൈദ്രോസ്എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button