മാലിന്യം തോട്ടിൽ തള്ളി; ചാക്കിൽ നിന്ന് കിട്ടിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം.
![](https://edappalnews.com/wp-content/uploads/2025/01/2491695-untitled-1.webp)
നാദാപുരം: പൊതുജനാരോഗ്യത്തിന് ഭീഷണിയായി പുളിക്കൂൽ തോട്ടിൽ മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുട്ടിന്റെ മറവിൽ മാലിന്യം നിറച്ച ചാക്ക് നിക്ഷേപിച്ചത്. നാട്ടുകാരുടെ പരാതിയിൽ നാദാപുരം പഞ്ചായത്ത് ഹെൽത്ത് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ബ്യൂട്ടി പാലറിൽ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കിനുളളിൽ ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ചാക്കിൽ നിന്ന് കിട്ടിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരിസരവാസികളും അന്തർ സംസ്ഥാന തൊഴിലാളികളും തോടിനെ ആശ്രയിക്കുന്നവരാണ്. മാലിന്യം തള്ളൽ പതിവായതിനെ തുടർന്ന് തോട്ടിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണെന്ന് പരിസരവാസികൾ പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)