Local newsMARANCHERY

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു .പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് സ്മാരക മന്ദിര നാമകരണവും മെയിൻ ബ്രാഞ്ച് ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു. മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ കെ അലി അധ്യക്ഷനായി. മെയിൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീർ എംപിയും ലോക പ്രകാശനം പി നന്ദകുമാർ എംഎൽഎയും നിർവഹിച്ചു. സെക്രട്ടറി ആർ സോമവർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. പിടി അജയ് മോഹന്‍, ജോയിന്റ് രജിസ്റ്റർ പി ബഷീർ, അസിസ്റ്റന്റ് രജിസ്റ്റർ വി വി അസ്ലം, പെരുമ്പടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ, പി നൂറുദ്ദീൻ, അഷ്റഫ് കോക്കൂർ, രവിതേലത്ത്,പ്രൊഫസർ ഹബീബ് റഹ്മാൻ, എം വി ശ്രീധരൻ മാസ്റ്റർ, ഇ അബ്ദുൾ നാസർ, ടി വി ബഷീർ തുടങ്ങിയവർ സംസാരിച്ചു. മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എം ഇ അബ്ദുൾ നാസർ സ്വാഗതവും ബാങ്ക് ഡയറക്ടർ എൻ പോക്കർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വച്ച് ബാങ്ക് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും പാലിയേറ്റീവ് സംവിധാനങ്ങൾക്കുള്ള ധനസഹായ വിതരണവും നടന്നു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച മൂന്ന് കർഷകർക്ക് ചടങ്ങിൽ വച്ച് ആദരവ് നൽകി. ബാങ്കിന്റെ പ്രാരംഭ കാലത്ത് കെട്ടിട നിർമ്മാണത്തിനായി സ്ഥലം വിട്ട് നൽകിയ പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി മോഹന കൃഷ്ണൻ എന്നിവർക്കുള്ള സ്നേഹാദരവ് കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button