MARANCHERY

മാറഞ്ചേരി സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി :ജീവകാരുണ്യ രംഗത്ത് SYS നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ശ്രമത്തിന്റെ ഭാഗമായി, മാറഞ്ചേരി യൂണിറ്റ് സാന്ത്വന കേന്ദ്രം ആരംഭിച്ചു. “രോഗവും ചികിത്സയും തളർത്തിയ മനുഷ്യർക്കു തുണയായി നമുക്ക് കൈകോർക്കാം” എന്ന പ്രമേയത്തിലാണ് SYS മാറഞ്ചേരി വിപുലമായ പദ്ധതികൾ നടപ്പാക്കുന്നത്.

പ്രഥമഘട്ടത്തിൽ കിടപ്പു രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ കോൺസൻട്രേറ്റർ, കിടക്കകൾ, വീൽചെയറുകൾ, മരണ വീട്ടിലെ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കും.

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശ്രീജിത്ത് സാന്ത്വന കേന്ദ്രം ഉത്ഘാടനം ചെയ്തു. സയ്യിദ് സീതി ക്കോയ തങ്ങൾ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം നിര്‍വ്വഹിച്ചു.യൂസഫ് ബാഖവി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വാർഡ്‌ മെമ്പർമാരായ അബ്ദുൽ നാസർ, നൂറുദ്ദീൻ പോഴത്ത്, മഹല്ല് സാരഥികളായ പി.എം.എം. അഷ്റഫ്, യൂസഫ് മാസ്റ്റർ, ബഷീർ കോട്ടിലുങ്ങൽ, SYS നേതാക്കളായ സുബൈർ ബാഖവി, ബാസിത്ത് സഖാഫി, നിശാബ് സലാം ബാഖവി,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അയൂബ് ലത്തീഫി നന്ദി പറഞ്ഞു.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button