മാറഞ്ചേരി മുക്കാലയില്‍ ക്ളബ്ബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍’സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു.മാറഞ്ചേരി പനമ്പാട് സ്വദേശി 22 വയസുള്ള അബി ക്കാണ് പൊള്ളലേറ്റത്.മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ അബിയെ ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം മാറഞ്ചേരി പനമ്പാട് കണ്ണാത്തയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്ളബ്ബിലെ അംഗങ്ങളും യുവാക്കളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചായി അബിയുടെ നേതൃത്വത്തിലുള്ള സംഘം എതിര്‍ച്ചേരിയിലെ അംഗങ്ങളുടെ ക്ളബ്ബിന് പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നുവെന്നാണ് വിവരം.ക്ളബ്ബിന് തീയിട്ടത് 4 പേരടങ്ങുന്ന സംഘമാണെന്നാണ് വിവരം.സംഭവത്തില്‍ ഉള്‍പ്പെട്ട പനമ്പാട് സ്വദേശിയായ ആദര്‍ശ് എന്നയാളെ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ JRC യൂണിൻ്റെ നേതൃത്വത്തിൽ നവജീവനം എന്ന പദ്ധതിക്ക്…
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് സമ്പൂർണ്ണ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം മാലിന്യ മുക്ത…
പെരുമ്പിലാവ് :ശ്വാസകോശ സംബന്ധമായ രോഗത്താൽ എട്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പാൾ കുത്തിന്നപ്പറമ്പിൽ സന്തോഷ് കുമാറിനാണ് വെന്റിലേറ്റർ മാതൃകയിലുള്ള ഒരു…
പാലക്കാട്: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ രണ്ടാം വർഷ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കള്‍ അറസ്റ്റില്‍.കോളേജ് യൂണിയൻ ഭാരവാഹി ദർശൻ,…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന വിലയില്‍ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നല്‍കുന്ന മാറ്റമാണ് കാണുന്നത്.…
എടപ്പാൾ : എടപ്പാളില്‍ ലഹരി സംഘം വിദ്യാർത്ഥിയെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കില്‍ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത…