CHANGARAMKULAM

മാറഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തി ഓംബുഡ്സ്മാൻ

എരമംഗലം:മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മെമ്പറായിരുന്ന ടി ശ്രീജിത്തിനെ അയോഗ്യനാക്കുന്നതിനു വേണ്ടി ബോർഡ് യോഗം മാറ്റിവെച്ചു എന്ന ശ്രീജിത്തിന്റെ പരാതിയിൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സ്മിത ജയരാജൻ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഓംബുഡ്സ്മാൻ വിധിച്ചു. ശ്രീജിത്തിനെതിരെ പെരുമ്പടപ്പ് സ്റ്റേഷനിൽ ചാർജ് ചെയ്ത കേസുമായി ബന്ധപ്പെട്ടു 2യോഗത്തിൽ ശ്രീജിത്തിനു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ യോഗത്തിൽ പങ്കെടുക്കാനായി ഹൈകോടതി അനുമതി പ്രകാരം യോഗത്തിന് എത്തിയപ്പോഴാണ് യോഗം അടിയന്തിരമായി മാറ്റി എന്നറിഞ്ഞത്. ഇത് മെമ്പറെ അയോഗ്യനാക്കുന്നതിനു വേണ്ടി മന:പൂർവ്വം ചെയ്തതാണെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു.യുഡിഎഫ് നിർദേശപ്രകാരം ശ്രീജിത്ത് ഓംബുഡ്സ്മാനിൽ പരാതിയും നൽകി.ഈ പരാതിയിലാണ് ഓംബുഡ്സ്മാന്റെ വിധി വന്നിട്ടുള്ളത്. പരാതിക്കാരൻ ആ യോഗത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണെന്നുള്ള പരാതിക്കാരന്റെ ആവലാതി ശരിയാണെന്നു ബോധ്യപ്പെട്ടന്നും പ്രസിഡന്റ് യോഗം മാറ്റിവെക്കുവാൻ നടപടി സ്വീകരിച്ചത് അധികാര ദുർവിനിയോഗവും കോടതിയോടുള്ള അനാദരവുമാണെന്നും പരാതിക്കാരന് ആവശ്യമെന്നു തോന്നുന്ന പക്ഷംഇലക്ഷന് കമ്മീഷനെ സമീപിക്കാം എന്നും ഓംബുഡ്സ്മാൻ പറഞ്ഞു നേതൃത്വവുമായി ആലോചിച്ചു തുടർനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ യുഡിഫ് ചെയർമാൻ ഐപി അബ്ദുള്ള കൺവീനർ എ.കെ. ആലികോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹിളർ,കാഞ്ഞിരമുക്ക് വർക്കിങ് പ്രസിഡണ്ട് നൂറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button