Local newsMARANCHERY
മാറഞ്ചേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ;വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകൾ സി കാറ്റഗറിയിൽ
മാറഞ്ചേരി: ഒരു വർഷമായി കോവിഡ് പലപ്പോഴായി ഗുരുതര അന്തരീക്ഷം സൃഷ്ടിച്ച മാറഞ്ചേരി പ്രദേശത്തിന് വീണ്ടും ലോക്ക് വീഴുന്നു. ട്രിപ്പിൾ ലോക്ഡൗണിന് സമാനമാണ് ഡി കാറ്റഗറി . ശനി, ഞായർ ദിവസങ്ങിലെ പൂർണ്ണ സ്തംഭവവും ഈ കാറ്റഗറിയിൽ ഉൾപ്പെടും. ടെസ്റ്റ് പോസിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ .
നിലവിൽ കണ്ടയ്ന്റ് മെന്റ് സോണിൽ തുടരുന്ന മാറഞ്ചേരി പഞ്ചായത്തിലെ നിയന്ത്രണങ്ങൾ വരും നാളുകളിൽ പോലീസ് കൂടുതൽ കർശനമാക്കും.