മാറഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ ക്ലാസ് റൂമിന്റെയും മെയിന്റെനൻസ് വർക്കുകളുടെയും ഉൽഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ജില്ലയിലെ കൂടുതൽ വിദ്യാർത്ഥികലുള്ള സ്കൂൾ എന്ന നിലയിൽ തുടർന്നുള്ള സമയങ്ങളിൽ ഭരണ സമതി കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും, ജില്ലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനുള്ള പുതിയ കർമ്മപദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ, വൈ: പ്രസിഡന്റ് അബ്ദുൽ ഹസീസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർപേഴ്സൺ സുഹറ ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുൻ പ്രസിഡണ്ട് ഷമീറ ഇളയോടത്ത്, അഡ്വ: ബക്കർ, മെഹറലി കടവ്, പിടിഎ പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ, എസ് എം സി ചെയർമാൻ അജിത്ത് താഴത്തേൽ, എം പി ടി എ പ്രസിഡണ്ട് കദീജ മുത്തോടത്ത്, വികസനസമിതി കോഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി ജിഹാദ് മാസ്റ്റർ സ്വാഗതവും ഹെഡ്മിസ്ട്രസ് എ കെ സരസ്വതി നന്ദിയും പറഞ്ഞു.
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…
എടപ്പാൾ: സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത ഐഎച്ച് ആർ ഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ…