EDAPPALKOLOLAMBALocal news
മാരക മയക്കു മരുന്നായ MDMA യുമായി എടപ്പാൾ കൊലളമ്പ് സ്വദേശി പിടിയിൽ

എടപ്പാൾ: മാരക മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ. എടപ്പാൾ കൊലളമ്പ് സ്വദേശി അസ്‌ലം (22) നേയാണ് പൊന്നാനി എക്സൈസ് പിടികൂടിയത്. 1.175 ഗ്രാം എം ഡി എം എ ആണ് യുവാവിൽ നിന്ന് കണ്ടെടുത്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മാരായ ബാബുരാജ്. കെ. എം, ഗണേശൻ. എ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബു. എൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ റിനിൽ രാജ്. ടി. ആർ, ജെറിൻ. ജെ. ഒ, ശരത്. എ. എസ് വനിത സിവിൽ എക്‌സൈസ് ഓഫീസർ രജിത. ടി. കെ എന്നിവർ പങ്കെടുത്തു.
