EDAPPAL

മാനവരാശിയുടെ നിലനിൽപിന് അധ്യാപകർ വലിയ പങ്ക് വഹിക്കണം ;കെ പി രാമനുണ്ണി

ഐഡിയൽ ബസ്റ്റ് ടീച്ചർ അവാർഡ് ബിന്ദു മോഹനന്: അര ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിലെ 2024 – 25 വർഷത്തെ ബസ്റ്റ് ടീച്ചർ അവാർഡ് സി.ബി.എസ്.ഇ ഹൈസ്കൂൾ വിഭാഗം ഹെഡ് മിസ്ട്രസും പത്താം ക്ലാസ് അധ്യാപികയുമായ ബിന്ദു മോഹന് സമ്മാനിച്ചു. അരലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്. 600 ൽപരം ഐഡിയൽ സ്റ്റാഫുകൾ പങ്കെടുത്ത സ്റ്റാഫ് ഡേ പ്രോഗ്രാമിൽ പ്രശസ്ത എഴുത്തുകാരനും കവിയുമായ കെ പി രാമനുണ്ണി അവാർഡ് ദാനം നിർവ്വഹിച്ചു. ബസ്റ്റ് ഡ്രൈവർ അവാർഡ് നേടിയ പി.പി നാസർ, ബസ്റ്റ് വെഹിക്കിൾ അററന്റർ അവാർഡ് നേടിയ എ.വി രാജേഷ്, ബസ്റ്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് അവാർഡിനർഹയായ കെ.പി ഷില എന്നിവർക്കും മോണ്ടിസോറി മുതൽ കോളേജ് വരെ ഓരോ വിഭാഗത്തിലെയും മികച്ച അധ്യാപകർക്കുള്ള മെറിറ്റോറിയസ് അവാർഡ് നേടിയ എം.പ്രീതി, എം.കെ റഹീന, അഖീഷ് ദേവ്, വിഷ്ണു എസ് മേനോൻ, ഇ.ടി ശ്രീലേഖ, രസിത കാവുങ്ങൽ, യൂസുഫ് ഫൈസി, ഒ.സ്വപ്ന, വി. നിത്യ, ഡോ: സൗമ്യ എന്നിവർക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള അവാർഡുകളും കെ.പി രാമനുണ്ണി സമ്മാനിച്ചു. തുടർച്ചയായി നാലാം തവണയും സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻ സ്കൂൾ പട്ടം നേടാൻ നേതൃത്വം നൽകിയ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, എന്നിവർക്ക്പുറമെ അസിസ്റ്റന്റ് കോച്ചുമാരായ ഹാരിസ് റഹ്മാൻ, കെ പി അഖിൽ എന്നിവർക്കും ഐഡിയൽ ട്രസ്റ്റ് നൽകുന്ന രണ്ട് ലക്ഷം രൂപവീതമുള്ള ക്യാഷ് അവാർഡ് ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജിയുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി വി റഫീഖ് സമ്മാനിച്ചു. ഐഡിയൽ കാമ്പസിൽ 10 വർഷം പൂർത്തിയാക്കിയ 22 പേർക്കുള്ള സ്പെഷൽ മെമന്റോകളും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി. വി റഫീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ എന്നിവർ ചേർന്ന് സമ്മാനിച്ചു. ഐഡിയൽ സ്ഥാപനങ്ങളുടെ സി.ഇ. ഒ മജീദ് ഐഡിയൽ പതാക ഉയർത്തിയതോടെ തുടക്കമായ സ്റ്റാഫ് ഡേ പ്രോഗ്രാമിൽ ട്രസ്റ്റ് ചെയർമാൻ പി.കുഞ്ഞാവു ഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മലപ്പുറം ഡി.ഡി.ഇ പി.വി റഫീഖ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നസീബ അസീസ് മയ്യേരി, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി. മജീദ് ഐഡിയൽ , ഇരിമ്പിളിയം ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ തുടിമ്മൽ സുലൈമാൻ ഹാജി, ബി.ഒ സെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ എസ് സുധീഷ്, ബിന്ദു പ്രകാശ്, ഷാജഹാൻ പുറങ്ങ്, വിജയാനന്ദ്, ഷാഫി അമ്മായത്ത്, ഉമർ പുനത്തിൽ, അഭിലാഷ് ശങ്കർ , ഐഷ സിദ്ധീഖ, സെന്തിൽ കുമരൻ, പി കോയക്കുട്ടി, എഫ് ഫിറോസ്, വി മൊയ്തു . ചിത്ര ഹരിദാസ്, പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണൻ ,, ഉഷ കൃഷ്ണകുമാർ, ഫസ്ലു റഹ്മാൻ , പി വി സിന്ധു, കെ വി മജീദ്, തുടങ്ങിയവർ പ്രസംഗിച്ചു. ഐഡിയൽ കാമ്പസിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ അവതരിപ്പിച്ച കലാപരിപാടികളോടെയാണ് പ്രോഗ്രാം സമാപിച്ചത്.

മാനവരാശിയുടെ നിലനിൽപിന് അധ്യാപകർ വലിയ പങ്ക് വഹിക്കണം ;കെ പി രാമനുണ്ണി

എടപ്പാൾ: അധ്യാപകർ ആദരിക്കപ്പെടണ്ടവരാണെന്നും മാനവരാശിയുടെ നില നിൽപിന് അധ്യാപകർക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും പ്രശസ്ത എഴുത്തു കാരനും കവിയുമായ കെ പി രാമനുണ്ണി ഉദ്ബോധിപ്പിച്ചു. കടകശ്ശേരി ഐഡിയൽ കാമ്പസിൽ നടന്ന സ്റ്റാഫ് ഡേ പ്രോഗ്രാമിൽ അധ്യാപക അവാർഡ് നേടിയവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർക്ക് ഐഡിയലിസം അഥവാ ആദർശ സമന്വയം അത്യാവശ്യമാണെന്നും ആരോഗ്യവും വിദ്യാഭ്യാസവുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യമെന്ന് അധ്യാപകർ മനസിലാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദ്യാർത്ഥികളിലെ നന്മകളെ പരിപോഷിപ്പിക്കുകയും തിന്മകളെ സ്നേഹം കൊണ്ട് ഉന്മുലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അധ്യാപകരെ ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button