CHANGARAMKULAM
മാനവതയുടെ വഴികാട്ടിയാണ് ഖുർആൻ
ചങ്ങരംകുളം: വായുവും വെള്ളവും വെളിച്ചവും മറ്റ് ദൈവാനുഗ്രഹങ്ങളുമെന്ന പോലെ, മനുഷ്യരാശിയുടെ പൊതുസ്വത്താണ് ഖുർആനെന്നും, മനുഷ്യരാശിയെ ഏറ്റവും ഉത്തമമായ വഴിയിലേക്കാണത് നയിക്കുന്നതെന്നും, ദർസേ ഖുർആൻ ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഡയറക്ടർ, ഇ.എം.മുഹമ്മദ് അമീൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി എടപ്പാൾ ഏരിയയുടെ ആഭിമുഖ്യത്തിൽ, പന്താവൂർ വി.വി.കെ. കൺവൻഷൻ സെന്ററിൽ നടന്ന ഖുർആൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലൈല ടീച്ചർ, വി.വി.കെ.മൊയ്തീൻ, അശ്റഫ് മാസ്റ്റർ എം.വി, സി.പി.മുഹമ്മദ് ഉമരി, ഹുസൈൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.വി.അബ്ദുൽ ഖാദിർ അധ്യക്ഷത വഹിച്ചു. നഫീസ തഹാനി ഖിറാഅത്ത് നടത്തി. സി.എം. റഫീഖ് സ്വാഗതവും, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.