മാധ്യമ പ്രവർത്തകർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ഡോ: കെ ടി ജലീൽ എം എൽ എ

എടപ്പാൾ: മാധ്യമ പ്രവർത്തകർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ മാധ്യമ കൂട്ടായ്മകൾ മുന്നോട്ട് വരണമെന്ന് ഡോ.കെ ടി ജലീൽ എം എൽ എ. കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ്റെ എടപ്പാൾ മേഖല അംഗങ്ങളുടെ ട്രേഡ് യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരത്തിൻ്റെ ഉദ്ഘാടന നിർവ ഹി ച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം’ കെആർഎംയുവിന്റെ ‘ജീവൻ സുരക്ഷാ’ പദ്ധതി ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് അനിവാര്യമാണെന്നും
മാധ്യമ പ്രവർത്തകരുടെ ശക്തിയും സുരക്ഷയും ഇത്തരം കൂട്ടായ്മയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
എടപ്പാൾ മേഖല പ്രസിഡൻ്റ് ജാഫർ നെസീബ് അദ്ധ്യക്ഷനായി. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് എംഎൽഎ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ ഹരികുമാർ മുഖ്യ അതിഥിയായിരുന്നു.സംസ്ഥാന അംഗങ്ങളായ സുരേഷ് ഇ നായർ, റഷീദ് കുഞ്ഞിപ്പ,ഇ വി അനീഷ്, റീജ, ഗിരീഷ് ലാൽ, സകരിയ്യ പൊന്നാനി,
എടപ്പാൾ മേഖല സെക്രട്ടറി ആതിര, നൗഫൽ മലപ്പുറം കഫേ,
എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ചതിരൂർ മേഖല ട്രഷററും, ചന്ദ്രിക ലേഖകനുമായിരുന്ന സുബൈർ കല്ലന് യോഗം അനുശോചനം രേഖപ്പെടുത്തി.
