Uncategorized

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സംഘപരിവാര്‍ സമ്മര്‍ദ്ദമേറി

Last updated May 25, 2021

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കുന്നതിനുള്ള സംഘപരിവാര്‍ സമ്മര്‍ദ്ദമേറി. ഔദ്യോഗിക തലത്തില്‍ സമ്മര്‍ദ്ദം പാളിയതോളെ പുതിയ മാര്‍ഗം സ്വീകരിക്കുകയാണ് ബിജെപി കേന്ദ്രങ്ങള്‍.
പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയെ ഏഷ്യനെറ്റില്‍ പരസ്യം നല്‍കുന്നതില്‍ നിന്നും പിന്‍മാറാന്‍ സമ്മര്‍ദ്ദം നടത്തിയതാണ് ആദ്യ സംഭവം. മൊബൈല്‍ ഫോണ്‍ കമ്പനിയിലേയ്ക്ക് സംഘടിതമായി പോര്‍ട്ട് മെസേജ് അയക്കുകയായിരുന്നു. സാധാരണ നിലയില്‍ പോര്‍ട്ട് മെസേജ് അയയ്ക്കുന്ന കണ്‍സ്യൂമറെ നേരിട്ട് വിളിക്കുകയും മാറാന്‍ കാരണമായ വിഷയം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നത് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളെല്ലാം ചെയ്യുന്നതാണ്. വ്യാപകമായി പോര്‍ട്ട് മെസേജ് വന്നതോടെ ഫോണ്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഓരോരുത്തരെയും വിളിച്ചു. ഏഷ്യനെറ്റില്‍ പരസ്യം നല്‍കുന്നത് പിന്‍വലിക്കണമെന്ന ആവശ്യമാണ് എല്ലാവരും ഉന്നയിച്ചത്. ഇതോടെ ഏഷ്യനെറ്റില്‍ നിന്നും പരസ്യം പിന്‍വലിക്കാന്‍ മൊബൈല്‍ ഫോണ്‍ കമ്പനി തയാറായതായാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേരാണ് ഇതിനായി പോര്‍ട്ട് മെസേജ് അയച്ചത്. ചില പരസ്യ കമ്പനികളെയും ഇത്തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റു പ്രമുഖ സ്ഥാപനങ്ങളെയും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചാനല്‍ ഓഫിസിലേയ്ക്ക് ഫോണ്‍ ചെയ്തയാളോട് മാധ്യമ പ്രവര്‍ത്തക അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ റിപ്പോര്‍ട്ടറെ പുറത്താക്കണമെന്ന ആവശ്യമാണ് ബിജെപി നേതൃത്വം മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍ ഏഷ്യനെറ്റിലെ സ്റ്റാഫ് ഉള്‍പ്പടെയുള്ളവര്‍ പ്രവീണയ്ക്കായി നിലയുറപ്പിച്ചതോടെ നടപടി ലഘൂകരിക്കുകയായിരുന്നു. എന്നാല്‍ പ്രസ്തുത നടപടി തൃപ്തിയാകാത്ത ബിജെപി നേതൃത്വം ഏഷ്യനെറ്റിലെ മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും പോലും ഇറക്കി വിടുകയും ചെയ്തിരുന്നു. പ്രവീണയെ പുറത്താക്കുന്നതിനുള്ള കൂടുതല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ആലോചിക്കുകയാണ് ബിജെപി കേന്ദ്രങ്ങളെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button