EDUCATIONKERALALocal newsMALAPPURAM
മാതൃഭൂമി വാർത്ത തുണയായി; ബാലതാരത്തിന് ഒടുവിൽ സീറ്റായി
എടപ്പാൾ: ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയത്തിലും എ ഗ്രേഡ് ലഭിച്ചിട്ടും ഉപരിപഠനത്തിന് സീറ്റില്ലാതെ അലഞ്ഞ ബാലതാരത്തിന് ഒടുവിൽ സീറ്റായി.
ഇതുസംബന്ധിച്ച് മാതൃഭൂമി ചാനലിൽ വന്ന വാർത്തയെ തുടർന്നാണ് ചാലിശ്ശേരി കുറ്റിപ്പുറം സ്‌കൂളുകളിലെ അലോട്മെന്റിൽ ഉൾപ്പെട്ടത്.
സംസ്‌കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദിന്റെയും ആലങ്കോട് ഗ്രാമപ്പഞ്ചായത്തംഗം സുനിത ചെർളശേരിയുടെയും മകനായ ആദി പ്രസാദാണ് ഉപരിപഠനത്തിന് രണ്ടാം അലോട്മെന്റിലും സീറ്റില്ലാതെ പ്രയാസത്തിലായിരുന്നത്.
കോക്കൂർ ടെക്‌നിക്കൽ സ്‌കൂളിൽനിന്ന് വിജയിച്ച ആദി സംസ്ഥാന ടെക്‌നിക്കൽ കലോത്സവത്തിൽ നാടകത്തിലും മോണോ ആക്ടിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
നാലു സിനിമകളിലും അഞ്ച് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. നിരവധി ചാനൽ പരിപാടികളിലെയും താരമാണ്.