CHANGARAMKULAM
മാതാവിൻറെ ഓർമ്മയ്ക്ക് പാലിയേറ്റീവ് ക്ലിനിക്കിന് ഉപകരണങ്ങൾ കൈമാറി


ചങ്ങരംകുളം: ആമിനു
കിളായിൽ പള്ളിക്കര എന്നവരുടെ ഓർമ്മക്കായി ചങ്ങരംകുളം കാരുണ്യം പാലിയേറ്റ ക്ലിനിക്കിലെ രോഗികൾക്ക് ഉപയോഗത്തിനായി നെബുലൈസറുകൾ
പാവപ്പെട്ട രോഗികൾക്ക് റേഷൻ നൽകുന്നതിനായി അരി എന്നീ സാധനങ്ങൾ കൈമാറി.ക്ലിനിക്കിൽ നടന്ന ചടങ്ങിൽ കാരുണ്യം ഉപദേശക സമിതി ചെയർമാൻ
വി മുഹമ്മദുണ്ണി ഹാജി പരേതയുടെ മകൻ കെ.ഷൗക്കത്തിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.പിപിഎം അഷ്റഫ് ജബ്ബാർ പള്ളിക്കര ആയിഷ ഹസൻ
രാജൻ മാസ്റ്റർ ജബ്ബാർ ആലംകോട് എന്നിവർ സംസാരിച്ചു
