EDAPPAL
മാണുരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് സുരക്ഷ തൂണുകൾ ഇടിച്ച് തകർത്തു
മാണുരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് സുരക്ഷ തൂണുകൾ ഇടിച്ച് തകർത്തു
തലനാരിഴക്ക് വഴിമാറിയത് വൻ ദുരന്തം
എടപ്പാൾ: നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സുരക്ഷ തൂണുകൾ തകർത്ത് മതിലിൽ ഇടിച്ചു കയറി.കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ മാണൂരിൽ വൈകീട്ട് നാല് മണിയോടേയാണ് അപകടം.കോഴിക്കോട് നിന്നും തൃശൂരിലെക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്.റോഡരികിലെ സുരക്ഷാ തൂണുകളും മുന്നറിയിപ്പ് ബോർഡുകളും തകർത്താണ് മതിലിൽ ഇടിച്ചു കയറിയത്. എതിരെ വന്ന വാഹനത്തിൽ തട്ടിയെന്ന് കരുതിയ
ഡ്രൈവർ ബസ്സിൽ നിന്നും ഇറങ്ങി ഓടി. മറ്റൊരു
ബസ്സിൽ കയറി രക്ഷപ്പെട്ട ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. പൊന്നാനി പോലീസും, ഹൈവേ പോലീസും സ്ഥലത്തെത്തി ബസ് റോഡിൽ നിന്നും മാറ്റി.