India
മാജിക് മഷ്റൂം ലഹരിയായി കണക്കാക്കി കേസെടുക്കാന്‍ ഉറച്ച് എക്‌സൈസ്; ഹൈക്കോടതിവിധിക്കെതിരെ അപ്പീൽ നല്‍കും.

കോടതി ചൂണ്ടിക്കാട്ടിയത്. മാജിക് മഷ്റൂമുമായി ഒരു പ്രതിയെ പിടികൂടുമ്പോൾ കൂണില്‍ അടങ്ങിയിട്ടുള്ള ലഹരിയുടെ അളവ് പിടികൂടുന്ന സമയത്തുതന്നെ നിശ്ചയിച്ച് കേസെടുക്കുക എന്നത് നിലവിൽ പ്രായോഗികമല്ല. ലാബില്‍ പരിശോധിച്ച ശേഷം മാത്രമേ ലഹരിയുടെ അളവ് കൃത്യമായി നിശ്ചയിക്കാനാകൂ. മാജിക് മഷ്റൂം ലഹരിയല്ലെന്ന നിര്‍വചനമല്ല മറിച്ച് ലഹരിയുടെ അളവ് കൃത്യമായി അറിയാൻ കഴിയാത്തതിലുള്ള പരമാർശമാണ് കോടതി നടത്തിയിട്ടുള്ളതെന്ന നിഗമനത്തിലാണ് എക്‌സൈസ്. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കുറഞ്ഞ അളവില്‍ മാജിക് മഷ്റൂം കണ്ടെത്തുന്ന കേസുകളിലെ പ്രതികള്‍ക്ക് വേഗം ജാമ്യം ലഭിക്കാനിടയുണ്ട്.
