Local newsMALAPPURAM

മാങ്കുന്നത്ത് ക്ഷേത്രം റോഡ് നവീകരണത്തിന് എസ്റ്റിമേറ്റായി.

ചങ്ങരംകുളം: ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രം റോഡ് നവീകരണത്തിന് എസ്റ്റിമേറ്റായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ രശ്മി ഓവർസിയർ ഗോകുൽ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രവർത്തിയുടെ എസ്റ്റിമേറ്റ് എടുത്തു. മഴക്കാലം കഴിയുന്നതോടെ പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്ന് പഞ്ചായത്തംഗം അബ്ദുൽ മജീദ് പറഞ്ഞു. പി നന്ദകുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തി ആരംഭിക്കുന്നത്. ചിയ്യാനൂർ പടിഞ്ഞാറെ പ്രദേശത്തെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് മാങ്കുന്നത്ത് ക്ഷേത്രം റോഡ്. മഴക്കാലമായാൽ ചളി നിറഞ്ഞ് കാൽനട പോലും ദുഷ്കരമായ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ പരിഹാരമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button