VATTAMKULAM
മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ത്രിവർണ സാരിയുടെ വിതരണ ഉദ്ഘാടനം നടത്തി

എടപ്പാൾ:വട്ടംകുളം മണ്ഡലത്തിലെ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ഡി.സി.സി. ജനറൽ സെക്രട്ടറി ടി. പി. മുഹമ്മദ് സ്പോൺസർ ചെയ്ത ത്രിവർണ സാരിയുടെ വിതരണ ഉദ്ഘാടനം മുൻ ഡി.സി.സി. പ്രസിഡണ്ട് യു അബൂബക്കർ നിർവഹിച്ചു. മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് എൻ. രഞ്ജുഷ ആധ്യക്ഷത വഹിച്ചു. മണ്ഡലം മഹിളാ കോൺഗ്രസ് യോഗം ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.എം. എ. നജീബ്, കെ.ഭാസ്കരൻ ,ഫിറോസ് ഖാൻ അണ്ണക്കമ്പാട്,എം.മാലതി, ദീപ മണികണ്ഠൻ, ലില്ലി ഞാണത്തിൽ, ബഷീർ അണ്ണക്കമ്പാട് എന്നിവർ പ്രസംഗിച്ചു.














