മഹിളാ കോൺഗ്രസ് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു
![](https://edappalnews.com/wp-content/uploads/2024/12/9a4587be-5c55-4d18-a9ef-fab960a52ffd.jpeg)
എടപ്പാൾ: മഹിളാ കോൺഗ്രസ് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് “സഹസ്” വട്ടകുളത്തു വച്ചു സംഘടിപ്പിച്ചു . സ്ത്രീ സൗഹൃദ ടൗണാക്കി എടപ്പാൾ പട്ടണത്തെ വികസിപ്പിക്കാൻ അധികാരികൾ തയാറാകണമെന്ന് ക്യാമ്പ് പ്രമേയേത്തിലൂടെ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൻസി ചമപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. ഷഹർബാൻ ഉത്ഘാടനം ചെയ്യ്തു. കെപിസിസി അംഗം അഡ്വ. എ എം രോഹിത് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ,ഡിസിസി സെക്രട്ടറി ഇ പി രാജീവ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ മാലതി വട്ടകുളം, അഡ്വ. കവിത ശങ്കർ, രമണി രാജഗോപാൽ, രഞ്ജുഷ എൻ, ജിൻസി പി ജി,സുരേഖ സുധീർ ഒതളൂർ , ജിഷ ഷാജു, സുനിത സി, പത്മജ കെ വി എന്നിവർ സംസാരിച്ചു. അഡ്വ. ജലീൽ ഏലംകുളം ക്ലാസ്സ് നയിച്ചു. ഒറ്റപ്പാലം എൻ എസ് എസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് യു നേതാവ് എൻ ആർ കീർത്തനയെ ക്യാമ്പിൽ അനുമോദിച്ചു.
![](https://edappalnews.com/wp-content/uploads/2024/12/image-2.png)
![](http://edappalnews.com/wp-content/uploads/2025/01/logo.png)