EDAPPAL

മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്ത് എടപ്പാളില്‍ കൃഷിയിറക്കി യുവകര്‍ഷകന്‍

എടപ്പാൾ:മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്ത് എടപ്പാളില്‍ കൃഷിയിറക്കി വിജയം കൊയ്യുകയാണ് ഷെബീര്‍ എന്ന യുവ കര്‍ഷകന്‍.എടപ്പാള്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ അയിലക്കാട് തുപ്പാരി പടിയിൽ പറയം വളപ്പിൽ ഷബീർ എന്ന യുവ കർഷകനാണ് പരീക്ഷണാടിസ്ഥാനത്തിൽ നസർഭാത്ത് എന്ന നെല്ലിനം ഇരുപത്തി അഞ്ച് സെൻ്റിൽ കൃഷിയിറക്കിയത്,മഹാരാഷ്ട്രയിലെ പരമ്പരാഗത വിത്തിനമാണ് നസർഭാത്ത്,നെല്ലോലകൾക്ക് കടും വയലറ്റ് നിറമാണ് എന്നതാണ് ഈ നെല്ലിനത്തിൻ്റെ പ്രത്യക ആകർഷണം .ചുവന്ന അരിയാണ് ,അരിക്ക് ഏകദേശം കിലോയ്ക്ക് 300 രൂപ വിലയുണ്ട് .ഇന്ത്യയിൽ തന്നെ ഏറ്റവും വിലകൂടിയ അരികളിൽ ഒന്നാണ് നസർഭാത്ത്,കൃഷിക്ക് അധികം വെള്ളം ആവശ്യമില്ല എന്നതും രോഗ കീടബാധ കുറവും ഈ നെല്ലിൻ്റെ മറ്റൊരു പ്രത്യേകതയാണ്.ഏകദേശം 110 മുതൽ 120 ദിവസം വരെയാണ് നെല്ലിൻ്റെ മൂപ്പ്,നമ്മുടെ നാട്ടിലെ സാധാരണ മില്ലുകളിൽ കുത്തിയെടുക്കാവുന്നതും കുത്തരിയായി ഉപയോഗിക്കാവുന്നതും ഔഷധ പ്രാധാന്യമുള്ളതുമാണ് നസർഭാത്ത്.പാലക്കാട് കൊല്ലംകോട് സ്വദേശി മുഖേനയാണ് എടപ്പാളില്‍ നസർഭാത്ത് എത്തിച്ചെതെന്നും വിളവെടുത്ത നെല്ല് വിൽപ്പനയ്ക്ക് ഉദ്ദേശിക്കുന്നില്ലന്നും വിത്ത് ശേഖരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഷബീർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button