EDAPPAL

ആർ.ശങ്കറിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പ്രിയദർശിനി ജനപക്ഷ വേദി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

പൊന്നാനി മുഖ്യമന്ത്രിയും,കെ.പി.സിസി പ്രസിഡണ്ടുമായിരുന്ന ആർ.ശങ്കറിന്റെ അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രിയദർശിനി ജനപക്ഷ വേദി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.എം ഫസലുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് അനുസ്മരണ പ്രസംഗം നടത്തി മുഖ്യമന്ത്രിയും,
ഉപമുഖ്യമന്ത്രിയും,ധനകാര്യമന്ത്രിയും ആയിരുന്ന ആർ.ശങ്കർ സംസ്ഥാനത്തിന്റെ വ്യവസായ വൽക്കരണത്തിനും,വൈദ്യുതി സ്വയം പര്യാപ്തതക്കും തുടക്കമിട്ട മികച്ച ഭരാണാധികാരിയായിരുന്നു വെന്ന് ടി.കെ.അഷറഫ് അനുസ്മരിച്ചു.പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യഭ്യാസ മുന്നേറ്റത്തിന് അടിത്തറ പാകിയ ആർ.ശങ്കർ നിരവധി വിദ്യാലയങ്ങളും കോളേജുകളും സ്ഥാപിക്കാൻ നേതൃത്വം നൽകി.കേരള ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ, ചെറുകിട വ്യവസായ കോപ്പറേഷൻ സ്ഥാപിച്ചതും, വിധവാ പെൻഷൻ നടപ്പിലാക്കിയതും,പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുടങ്ങിയതും ആർ.ശങ്കറിന്റെ ഭരണകാലത്തായിരുന്നു എന്നും ടി.കെ.അഷറഫ് അനുസ്മരിച്ചു.കമ്മ്യുണിസ്റ്റ് നിരാളിപിടുത്തത്തിലായിരുന്ന കേരളത്തെ മോചിപ്പിക്കുവാൻ കോൺഗ്രസിന് പുതിയ ഊർജ്ജം നൽകി വിമോചന സമരത്തിലൂടെ ഇ.എം.എസ് സർക്കാറിനെ താഴെ ഇറക്കാൻ നേതൃത്വം നൽകിയ ആർ.ശങ്കർ കേരളത്തിലെ കോൺഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയായി ചരിത്രത്തിൽ സ്ഥാനം നേടിയെടുത്ത നേതാവാണ് എന്നും അനുസ്മരിച്ചു.കെ.പി.ജമാലുദ്ധീൻ ,കെ.വി.ഫജീഷ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button