മുക്കാട്ടുകര : മുൻ മുഖ്യമന്ത്രി കെ കരുണാകരൻ അനുസ്മരണാർത്ഥം രൂപംകൊണ്ട കരുണം കൂട്ടായ്മയുടെയും, മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഡാർ റീട്ടെയിലിന്റെയും വിഷു കൈനീട്ടം മുക്കാട്ടുകരയിൽ വീടുകളിൽ നേരിട്ടെത്തി നൽകി. പ്രായവും, സാമ്പത്തികവും പരിഗണിച്ചാണ് കൈനീട്ടം നൽകിയത്. ജെൻസൻ ജോസ് കാക്കശ്ശേരി, കെ.സി.ദിദീഷ്, എബിൻ ജോസ്, സി.ജി.സുബ്രമഹ്ണ്യൻ, അന്നം ജെയ്ക്കബ്, ഇ.എസ്.മാധവൻ, ചന്ദ്രൻ കോച്ചാട്ടിൽ, നിധിൻ ജോസ്, മനോജ് പിഷാരടി, ദയാനന്ദൻ, തങ്കമ ബേബി, വിശ്വംഭരൻ കൊള്ളുള്ളി, വിൽസൻ എടക്കളത്തൂർ, മഹേഷ്.ആർ.നായർ, മണി എന്നിവർ നേതൃത്വം നൽകി.