EDAPPALLocal news
മഴ പെയ്താൽ മേൽപ്പാലത്തിലെ വെള്ളം ശക്തിയായി റോഡിലേക്ക്
എടപ്പാൾ: മഴ പെയ്താൽ മേൽപ്പാലത്തിലെ വെള്ളം പതിക്കുന്നത് റോഡിലേക്ക്. എടപ്പാൾ ജംഗ്ഷനിലാണ് സംഭവം. മേൽപ്പാലത്തിൽ പെയ്യുന്ന മഴവെള്ളം താഴേക്ക് പതിക്കുന്ന രീതിയിലാണ് പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരുടെ തലയിലേക്ക് ശക്തിയായി വെള്ളം വീഴുന്നത്
അപകടങ്ങൾക്ക് കാരണമായേക്കും.
സംഭവം ശ്രദ്ധയിൽ പെടുമ്പോൾ പെട്ടെന്ന് വാഹനം തിരിക്കുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുക. അതുകൊണ്ടുതന്നെ റോഡിലേക്ക് പതിക്കുന്ന തരത്തിൽ പൈപ്പ് ഇട്ടിരിക്കുന്നത് ഏകീകരിച്ച് കാനയിലേക്ക് ഒഴുക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. ഹെൽമെറ്റ് ധരിക്കാതെയും വാഹനങ്ങളുടെ ക്ലാസുകൾ താഴ്ത്തി ഇതുവഴി കടന്നു പോയ നിരവധി യാത്രക്കാർക്കാണ് ചെളിയിൽ കുളിച്ചു യാത്രചെയ്യേണ്ട സ്ഥിതി ഉണ്ടായത്. പണികൾ നടന്നുവരുന്നതിനാൽ തന്നെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.