EDAPPALLocal news
മഴ കനത്താൽ എടപ്പാളിൽ വെള്ളക്കെട്ട്
എടപ്പാൾ: ടൗണിൽ കാന നിർമ്മാണം ഇനിയും ആരംഭിച്ചില്ല. ഇതോടെ മഴ കനത്ത് പെയ്താൽ എടപ്പാൾ ജംഗ്ഷനിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയായി. മേൽപ്പാലം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി പല ഭാഗങ്ങളി ലും കാനകൾ പൊളിച്ചു നീക്കിയിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ പരിഹാരമുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും യാത്രക്കാരും. എന്നാൽ പാലം പണി പൂർത്തിയാക്കിയിട്ടും കാന നിർമ്മാണം വൈകുകയാണ്. മാത്രമല്ല പല ഭാഗങ്ങളിലും കാൽനട യാത്രക്ക് സൗകര്യം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.