CHANGARAMKULAM
മഴക്കാല പകർച്ചാവ്യാധി പ്രതിരോധം ‘ ആലംകോട് പഞ്ചായത്ത് ജനകീയ ശുചീകരണ യജ്ഞത്തിന് തുടക്കം

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഓഫീസർ ഡോ. ജൂൽന പകർച്ച വ്യാധി പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് കുമാർ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ, വാർഡ് മെമ്പർമാരായ അബ്ദുൽ മജീദ്, വിനീത, ചന്ദ്രമതി, സി ഡി എസ് ചെയർപേഴ്സൺ അനിത തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോയ് സ്വാഗതവും എച് ഐ ബേബികുട്ടി യോഹന്നാൻ നന്ദിയും പറഞ്ഞു.
