KERALA
മലയോര ഗ്രാമങ്ങളിൽ തെരുവുനായശല്യം രൂക്ഷം

കരുവാരക്കുണ്ട് : മലയോര ഗ്രാമങ്ങളിലെ കവലകളിലും അങ്ങാടികളിലും തെരുവ്നായ ശല്യം.
കരുവാരക്കുണ്ട് കിഴക്കേത്തല, മരുതങ്ങൽ ഭാഗങ്ങളിലും കാളികാവ് അങ്ങാടിയിലും ജങ്ഷനിലും ശല്യം രൂക്ഷമാണ്. ആദിവാസിക്കോളനി മേഖലയിലും തെരുവുനായ്ക്കൾ കൂടിയിട്ടുണ്ട്. കൂട്ടത്തോടെ നടക്കുന്ന നായ്ക്കൾ ആളുകൾക്കുനേരേ തിരിയുന്നത് പതിവായിരിക്കുകയാണ്.
ബസ് സ്റ്റാൻഡുകളും കടത്തിണ്ണകളുമാണ് നായ്ക്കളുടെ താവളം. ടൗണുകൾക്ക് പുറമേ ഇടവഴികളിലും നായ്ക്കളുടെ ശല്യമുണ്ട്. രാലിലെ നേരത്തേ നടക്കാനിറങ്ങുന്നവരും വിദ്യാർഥികളും ഇരുചക്ര വാഹന യാത്രക്കാരും ഇതുകാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വളർത്തു മൃഗങ്ങളേയും തെരുവുനായ്ക്കൾ ഉപദ്രവിക്കുന്നുണ്ട്.
