KERALA

മലയാളി യുട്യൂബര്‍ റിഫ മെഹ്നുവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു

പ്രമുഖ വ്ളോഗറും ആൽബം താരവുമായ റിഫ മെവിനെ ( 20 ) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി . ദുബായ് ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത് . കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് . ഭർത്താവ് മെവിനൊപ്പമായിരുന്നു താമസം . കഴിഞ്ഞ മാസമാണ് റിഫ ദുബൈയിൽ എത്തിയത് . ഫാഷൻ , വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ . ഇതിന് ആരാധകരും ഏറെയാണ് . തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു റിഫ . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button