തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ നേരിയ ആശ്വാസവുമായി കേരളത്തില്‍ മഴയെത്തുന്നു. മാർച്ച് 11ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നേരിയ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മാർച്ച് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നേരിയ അല്ലെങ്കില്‍ ഇടത്തരം മഴ പെയ്യാൻ സാദ്ധ്യതയുള്ളത്.
മാർച്ച് 11ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് അലർട്ടുള്ളതെങ്കിലും ബാക്കിയുള്ള എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത…
കോഴിക്കോട്: താമരശ്ശേരിയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിൻ്റെ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന…
മാറഞ്ചേരി 'ആരോഗ്യതീരം' വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ. എരമംഗലം : പ്രായം…
വില്ലേജ് ഓഫീസിനൊപ്പം ജീവനക്കാരും ‘സ്‌മാർട്ടാ’കണം - മന്ത്രി രാജൻ വളാഞ്ചേരി : കെട്ടിടങ്ങളും ഉപകരണങ്ങളും സ്‌മാർട്ടായതുകൊണ്ട് വില്ലേജ് ഓഫീസ് സ്‌മാർട്ടാകുകയില്ലെന്ന്…
നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു സഹകരണ സംഘങ്ങളിലെ നിക്ഷേപം അൽപായുസ്സ് മാത്രമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെ…
എടപ്പാൾ: കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും. 'ചിത്രകാരനും ഫോട്ടോഗ്രാഫറുമായ…