MALAPPURAM

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട

മലപ്പുറം: മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. ഒരു കോടി 45 ലക്ഷം രൂപയാണ് പിടികൂടിയിരിക്കുന്നത്. എറണാകുളം സ്വദേശികളായ രണ്ട് പേരെ കസ്റ്റ്ഡിയിലെടുത്തു.

മലപ്പുറത്ത് സമീപകാലത്ത് കുഴൽപ്പണം വ്യാപകമായിരുന്നു. ഇതിനെ തുടർന്ന് പരിശോധനകളും കർശനമാക്കിയിരുന്നു. ഇതിനിടെയാണ് ഒരു കോടി 46 ലക്ഷം രൂപയോളം കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. ഒരു മാരുതി എർട്ടിക വാഹനത്തിൽ നിർമ്മിച്ച രഹസ്യ അറയിലാക്കിയാണ് പണം കടത്തിയിരുന്നത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനിൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം മലപ്പുറത്ത് നാലരക്കോടിയിൽ കൂടുതൽ കുഴൽപ്പണം പിടിച്ചെടുത്തിരുന്നു.

മഹാരാഷ്ട്രയിൽ നിന്നുൾപ്പടെ വലിയ രീതിയിൽ കുഴൽപ്പണം മലപ്പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ മലപ്പുറത്ത് നടക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button