ENTERTAINMENT

സിനിമ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; തിയേറ്റർ ഉടമകളുടെ യോഗം നാളെ

തിരുവനന്തപുരം: സിനിമ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തിയേറ്റർ ഉടമകളുടെ യോഗം നാളെ ചേരും. ഫിലിം ചേബറും നാളെ യോഗം ചേരുന്നുണ്ട്.
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പ്രദർശനം പുനരാരംഭിക്കാൻ സാധ്യതയില്ല. ജൂൺ 5ന് റിലീസ് ചെയ്യാൻ തയ്യാറായ ചിത്രങ്ങൾ ഇല്ലെന്നതാണ് മറ്റൊരു പ്രശ്‌നം.
വിവിധ അൺലോക്ക് ഘട്ടങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ തിയേറ്ററുകൾ തുറന്നെങ്കിലും സംസ്ഥാന കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ തിയ്യേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നില്ല. തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ അടഞ്ഞു കിടന്ന പല തിയേറ്ററുകളിലും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button