MALAPPURAM

മലപ്പുറത്ത് ലോറി ബസിലിടിച്ച് അപകടം: ഒരാള്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജിയാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്. 

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലോറി ഇടിച്ചതോടെ ബസ് മറിയുകയായിരുന്നു. ബസിന്റെ ഏറ്റവും മുന്‍വശത്താണ് വിജി ഇരുന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button