MALAPPURAMതാനൂർ
മലപ്പുറത്ത് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായി

മലപ്പുറം: താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ വിദാർഥികളായ അശ്വതി (16), ഫാത്തിമ ഷഹദ (16) എന്നിവരെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ കുട്ടികൾ സ്‌കൂളിലെത്തിയിരുന്നില്ല. തുടർന്ന് സ്കൂളിൽ നിന്ന് ഇവരുടെ വീടുകളിലേക്ക് വിളിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
