Local newsMALAPPURAM

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ഥിനിക്ക് വിവാഹം; രക്ഷിതാക്കള്‍ക്കും വരനും എതിരേ കേസ്‌

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിന് ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മതപുരോഹിതര്‍ക്കും എതിരെ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. മഹല്ല് ഖാസിയടക്കം, പങ്കെടുത്ത എല്ലാവരും കേസിൽ പ്രതികളാണ്. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം കേസെടുത്തത്.

child-marriage-malappuram
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്ന ഭർത്താവിനും, കഴിപ്പിക്കുന്ന രക്ഷിതാക്കൾക്കും, ചടങ്ങിന് നേതൃത്വം നൽകിയ മത പുരോഹിതർക്കും പ്രേരണ നൽകി ചടങ്ങിൽ പങ്കെടുക്കുന്നവർക്കും എതിരെയാണ് കേസ്. അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് കുറ്റം. ബാല വിവാഹത്തെക്കുറിച്ച് പൊലീസിന് വിവരം നൽകുന്നവർക്ക് പാരിതോഷികവും നൽകാറുണ്ട്. വണ്ടൂർ തിരുവാലി സ്വദേശിയാണ് വരൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button