EDAPPALLocal news
അനുമോദന സദസ്സും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


എടപ്പാൾ: കണ്ടനകം ഫീനിക്സ് ക്ലബിൻ്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തി. പൊന്നാനി എക്സൈസ് ഓഫീസർ കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബഷീർ തുറയാറ്റിൽ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ അബ്ദുൾ ഗഫൂർ, എം.സുരേഷ് ബാബു, അഡ്വ. മുഹമ്മദ് ഷാഫി, കെ.കെ ഷംനാദ്, അമൽ അർഷിദ്, ആർ.കെ പ്രകാശ്, പി.കെ ഹാരിസ്, കെ.വി മഹ്ബൂബ് അലി, പി.ഹരിദാസൻ, സതീഷ് അയ്യാപ്പിൽ, കെ.കെ ഷാഹിദ് എന്നിവർ സംസാരിച്ചു
