MALAPPURAM
മലപ്പുറത്ത് പുലിയുടെ ആക്രമണം; ഓരാൾക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മമ്പാട് പുലിയുടെ ആക്രമണത്തിൽ ഓരാൾക്ക് പരിക്ക്. നടുവക്കാട് സ്വദേശി മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്ക് ഗുരുതരമല്ല.
മുഹമ്മദാലി ബൈക്കിൽ പോകുമ്പോൾ പുലി ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ പുലിയെ കണ്ട വിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
