EDAPPALLocal news
കാലടി കുടുംബശ്രീ സി ഡി എസ് ഇരുപത്തിയഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു
എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാർഷികാഘോഷം സംഘടിപ്പിച്ചു. കാടഞ്ചേരി സ്കൂളിൽ നടന്ന പരിപാടി ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ് ലാം തിരുത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. പി പി മോഹൻദാസ്, ഇ കെ ദിലീഷ്, ജയശ്രി, കെ കെ ആനന്ദൻ, കെ ജി ബെന്നി, പ്രകാശൻ നരിപ്പറമ്പ്, അബ്ദുൽസലാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മുൻ സിഡിഎസ് ചെയർപേഴ്സൺമാരെ ചടങ്ങിൽ ആദരിച്ചു. രമണി എംപി സ്വാഗതം അസിസ്റ്റന്റ് സെക്രട്ടറി ബിനേഷ് നന്ദിയും പറഞ്ഞു.