MALAPPURAM


മലപ്പുറത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്, നായയെ കുരുക്കിട്ട് പിടികൂടി

മലപ്പുറം : കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്. കൊണ്ടോട്ടി മേലങ്ങാടി ഭാഗത്താണ് തെരുവ് നായ വ്യാപകമായി നാട്ടുകാരെ ആക്രമിച്ചത്. വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും വരെ തെരുവുനായ കടിച്ചുപറിച്ചു. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് മൂന്നുവയസ്സുകാരിക്ക് കടിയേറ്റത്. ഇതോടെ നഗരസഭാ അധികൃതർ താലൂക്ക് ദുരന്തനിവാരണ സേനയായ ടി‌ഡിആർഎഫ് വളണ്ടിയർമാരുടെ സഹായം തേടി. ഇതിനിടെ വീണ്ടുമെത്തിയ നായയെ വീട്ടുകാരൻ കുരുക്കിട്ട് പിടികൂടുകയായിരുന്നു. പിന്നീട് നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി. മറ്റ് നായകൾക്കായി ടി ഡി ആർ എഫ് വളണ്ടിയർമാർ  തിരച്ചിൽ തുടരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button