MALAPPURAM

മലപ്പുറത്ത് ചായ നല്‍‌കാത്തതിനാണ് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

കൂറ്റമ്പാറയില്‍ ചായ ചോദിച്ചിട്ട് കിട്ടാത്തതിന് ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു.കൂറ്റമ്പാറ സ്വദേശി രജിതയാണ് മരിച്ചത്.സംഭവത്തില്‍ ഭര്‍‌തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെയാണ് സംഭവം. രജിതയെ തുടർച്ചയായിട്ട് വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു ശാന്ത. രജിതയുടെ മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു.മക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെള്ളം ചോദിച്ചതിന് പിന്നാലെ രജിത മരിക്കുകയും ചെയ്തു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. എങ്കിലും മരിച്ചിരുന്നു.ചായ കിട്ടാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് ശാന്ത പൊലീസിനോട് പറഞ്ഞു. കേസില്‍ ശാന്തയെ ചോദ്യം ചെയ്തുവരികയാണ്. രജിതയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്‍പസമയത്തിനകം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button