മലപ്പുറം ∙ ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 300 കടന്നു. നിലവിൽ 329 പേരാണ് പോസിറ്റീവ് ആയി നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 50 പേർക്കാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. നിലവിൽ 38 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ ഐസിയുവിലുമാണ്.