MALAPPURAM
മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്
![](https://edappalnews.com/wp-content/uploads/2025/01/903f4ee2-c52c-4808-8738-767ae070355a.jpeg)
മലപ്പുറം: മലപ്പുറം വേങ്ങരയിൽ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മലക്കം മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)