MALAPPURAM

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11യോടെയാണ് വാഹനത്തിന് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രാവലറാണ് അഗ്നിക്കിരയായത്.  . അപകടം നടന്നതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button