MALAPPURAM

മലപ്പുറത്ത് അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; അഞ്ചും നിലനിർത്തി യുഡിഎഫ്.

തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ അഞ്ച് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി യുഡിഎഫ്. തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട്, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍, മക്കരപ്പറമ്പ് പഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കാലടി പഞ്ചായത്തിലെ ചാലപ്പുറം എന്നിവിടങ്ങളിലാണ് വോട്ടിങ് നടന്നത്. മലപ്പുറം കാലടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി രജിത 278 വോട്ടിന് വിജയിച്ചു.

മലപ്പുറം തിരുവാലി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കണ്ടമംഗലം ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. 106 വോട്ടിന് അല്ലേക്കാട് അജീസ് വിജയിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ തല്‍സ്ഥിതി തുടരും. ഇവിടെ യുഡിഎഫ് അംഗം ടി പി നാസറിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കോട്ടയം കാണക്കാരി പഞ്ചായത്തില്‍ യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമായി. കാണക്കാരി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഒമ്പതാം വാര്‍ഡ് സിപിഐഎം പിടിച്ചെടുത്തു. കാണക്കാരിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വി ജി അനികുമാറാണ് വിജയിച്ചത്. 338 വോട്ടുകള്‍ക്കാണ് അനില്‍കുമാര്‍ വിജയിച്ചത്. എല്‍ഡിഎഫ് 622, യുഡിഎഫ് 284, ബിജെപി 60 എന്നിങ്ങനെയാണ് വോട്ടുനില. അതേസമയം, കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. 252 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ സുനു ജോര്‍ജാണ് മാഞ്ഞൂരില്‍ വിജയിച്ചത്.


കൊല്ലം തേവരക്കര പഞ്ചായത്തിലെ നാടുവിലക്കര മൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ആര്‍എസ്പിയിലെ ജി പ്രദീപ്കുമാര്‍ 312 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇടതു മുന്നണിക്കായി കല്ലുമന രാജീവന്‍ പിള്ള, ബിജെപിക്കായി സി രാജീവ് എന്നിവരായിരുന്നു മത്സരിച്ചത്. മുന്‍ ബിജെപി അംഗം മനോജ് കുമാര്‍ അവധിയെടുക്കാതെ വിദേശത്ത് പോയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ പുരോഗമിക്കുകയാണ്. ചിതറ ഗ്രാമപഞ്ചായത്തില്‍ സത്യമംഗലം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. അജേഷ് മനോഹര്‍ 20 വോട്ടിനാണ് വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബിജെപി സ്ഥാനാര്‍ഥി പി സി വിനോദിനെയും പിന്തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് പിറവം നഗരസഭാ ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് ഡിവിഷനുകള്‍, തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button